കാരക്കുന്നം സെന്റ് മേരീസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും പൊതുസമ്മേളനവും ഒക്ടോബർ 12 ന്
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഒക്ടോബർ 12 ഞായറാഴ്‌ച രാവിലെ 8 ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകും. രാവിലെ 7.15 ന് പ്രഭാത പ്രാർത്ഥന, 8 ന് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം, 8.30 ന് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സഹകാർമികത്വത്തിലും വിശുദ്ധ കുർബ്ബാന. 10 ന് ശ്രേഷ്ഠ ബാവായുടെ സ്ഥാന ലബ്ദിയിൽ അനുമോദനം അറിയിച്ചു കൊണ്ട് പൊതു സമ്മേളനം അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കും.